സ്വവര്‍ഗ വിവാഹത്തിനെതിരെ ശക്തമായ നിലപാടുമായി കേന്ദ്രം സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സമര്‍പ്പിച്ച രണ്ടാമത്തെ എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രം വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജികള്‍ കോടതി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.
വിവാഹമെന്ന സാമൂഹ്യ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് സ്വവര്‍ഗ വിവാഹം. ഇത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇക്കാര്യത്തില്‍ തീരുമാനം കോടതികളല്ല മറിച്ച് നിയമ നിര്‍മ്മാണ സഭകളാണ് സ്വീകരിക്കേണ്ടത്. ഇത്തരമൊരു ആവശ്യം രാജ്യത്ത് പൊതുവായി ഉയര്‍ന്നതല്ല. മറിച്ച് നഗരങ്ങളിലെ വരേണ്യ വിഭാഗത്തിലെ ചിലരുടെ താല്പര്യം മാത്രമാണ് ഹര്‍ജിക്കു പിന്നിലെന്നും കേന്ദ്ര സുപ്രീം കോടതിയെ അറിയിച്ചു.
സ്വവര്‍ഗ വിവാഹത്തിലെ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അധികാരമില്ല. കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകാന്‍ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തും.
English Summary: Same-sex marriage: Central government strongly opposes it
You may also like this video: