23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

സ്വവര്‍ഗ വിവാഹം: കടുത്ത എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 11:22 pm

സ്വവര്‍ഗ വിവാഹത്തിനെതിരെ ശക്തമായ നിലപാടുമായി കേന്ദ്രം സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സമര്‍പ്പിച്ച രണ്ടാമത്തെ എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രം വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജികള്‍ കോടതി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.

വിവാഹമെന്ന സാമൂഹ്യ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് സ്വവര്‍ഗ വിവാഹം. ഇത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇക്കാര്യത്തില്‍ തീരുമാനം കോടതികളല്ല മറിച്ച് നിയമ നിര്‍മ്മാണ സഭകളാണ് സ്വീകരിക്കേണ്ടത്. ഇത്തരമൊരു ആവശ്യം രാജ്യത്ത് പൊതുവായി ഉയര്‍ന്നതല്ല. മറിച്ച് നഗരങ്ങളിലെ വരേണ്യ വിഭാഗത്തിലെ ചിലരുടെ താല്പര്യം മാത്രമാണ് ഹര്‍ജിക്കു പിന്നിലെന്നും കേന്ദ്ര സുപ്രീം കോടതിയെ അറിയിച്ചു.
സ്വവര്‍ഗ വിവാഹത്തിലെ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അധികാരമില്ല. കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകാന്‍ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തും.

Eng­lish Sum­ma­ry: Same-sex mar­riage: Cen­tral gov­ern­ment strong­ly oppos­es it

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.