Site iconSite icon Janayugom Online

സ്വവർഗ്ഗ വിവാഹം; ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

സ്വവർഗ്ഗവിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയത് അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു

നാലാഴ്ചയ്ക്കകംപ്രതികരണംതേടിയാണ് നോട്ടീസ്.പത്തു വർഷമായിഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.മതവിവാഹ നിയമങ്ങളില്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നത് എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

കേരള,ഡല്‍ഹി ഹൈക്കോടതികളിൽ ഹർജികളില്ലേഎന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.ഹൈക്കോടതിയിലെ അപേക്ഷകൾ സുപ്രീംകോടതിയിലേക്ക് മാറ്റാം എന്ന് കേന്ദ്രം സമ്മതിച്ചു എന്ന് ഹർജിക്കാർ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ചത്. 

Eng­lish Summary:
same-sex mar­riage; Supreme Court sent notice to cen­tral gov­ern­ment on petitions

You may also like this video:

Exit mobile version