Site iconSite icon Janayugom Online

പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങള്‍ക്ക് ഒരേ സോഫ്‌റ്റ്‌വെയര്‍: മന്ത്രിസഭായോഗ തീരുമാനങ്ങൾ

പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളിൽഒരേതരം സോഫ്റ്റ്‌വെയർനടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പ​ദ്ധതിയിൽ ഭാ​ഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായാണ് മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾനടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.

വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും

എസ് ഐ യു സി ഒഴികെ ക്രിസ്തുമത വിഭാ​ഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ് ഇ ബി സി (Social­ly and Edu­ca­tion­al­ly Back­ward Class­es (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും.

ഒബിസി പട്ടിക

കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaitha­laivar),
Ela­va­niar, Ela­vaniya, Ela­va­nia എന്ന് മാറ്റം വരുത്തും.

പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

ദാസ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.

സംസ്ഥാന ഒ.ബി. സി പട്ടികയിൽപ്പെട്ട ‘ചക്കാല’ എന്ന സമുദായപ്പേര് ‘ചക്കാല , ചക്കാല നായർ” എന്നാക്കി മാറ്റും.

സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ് , പണ്ഡിതർ എന്ന് മാറ്റും. ‌

തസ്‌തിക

മഹാത്മാ​ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ ‍സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള ഒരു എൻ എം ആർ ഫാക്കൽറ്റി തസ്‌തിക സൃഷ്‌ടിക്കും.

Eng­lish Summary:Same soft­ware for Pri­ma­ry Agri­cul­tur­al Cred­it Unions: Cab­i­net decisions
You may also like this video

Exit mobile version