Site iconSite icon Janayugom Online

സനാതന ധര്‍മ്മ വിവാദം; ഉദയനിധി സ്റ്റാലിനും പൊലീസിനുമെതിരെ കോടതി

udayanidhiudayanidhi

ഹിന്ദു സനാതന ധര്‍മ്മത്തെക്കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം വിദ്വേഷപരമെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയാണ് പരാമര്‍ശത്തില്‍ മന്ത്രിക്കും പൊലീസിനുമെതിരെ വിമര്‍ശനമുന്നയിച്ചത്.

കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ഹിന്ദുമത‑ജീവകാരുണ്യ വകുപ്പു മന്ത്രി പി കെ ശേഖർബാബുവിനും എതിരെ നടപടിയെടുക്കാത്തതിനാൽ തമിഴ്‌നാട് പൊലീസ് കർത്തവ്യനിർവ്വഹണത്തിന് കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രൻ നിരീക്ഷിച്ചു. ഈ വർഷം സെപ്തംബർ 2 ന് ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ നാതന ധർമ്മത്തെ ഉന്മൂലന ഉന്മൂലനം ചെയ്യണമെന്ന് പരാമര്‍ശിച്ചത്.

ചെന്നൈ തിരുവേർകാട് സ്വദേശി മഗേഷ് കാർത്തികേയൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്.

അധികാരത്തിലിരിക്കുന്ന ഒരാൾ സംസാരത്തിന്റെ അപകടം തിരിച്ചറിയുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയും പ്രത്യയശാസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കുകയും വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Sanatana Dhar­ma Con­tro­ver­sy; Court against Udayanid­hi Stal­in and police

You may also like this video

Exit mobile version