Site iconSite icon Janayugom Online

സനാതന ധർമ്മം അസമത്വത്തിന്റെ സിദ്ധാന്തം: കെ ജി ശിവാനന്ദൻ

sanatana dharmasanatana dharma

ചാതുർവർണ്യ വ്യവസ്ഥ നിലനിർത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ സിദ്ധാന്തമാണ് സനാതന ധർമ്മമെന്നു പറയുന്നതെന്നും അത് അസമത്വത്തിന്റെ സിദ്ധാന്തമാണെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ജി ശിവാനന്ദൻ അഭിപ്രായപ്പെട്ടു. സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരിത്രകാരനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സിപിഐ നേതാവ് പി കെ ഗോപാലകൃഷ്ണന്റെ 14-ാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ സാംസ്ക്കാരിക‑സാമ്യൂഹ്യ വളർച്ച സാധ്യമായത് സനാതന ധർമ്മ സിദ്ധാന്തങ്ങൾക്കെതിരെ നിരന്തരസമരത്തിലൂടെയായിരുന്നുവെന്നും ഇന്ത്യയിൽ അതിന് തുടക്കം കുറിച്ചത് സതി നിർത്തലാക്കാൻ നേതൃത്വം നൽകിയ രാജാറാം മോഹൻ റോയിലൂടെയാണ്.

കേരളത്തിൽ സമാനസമരങ്ങൾ നേതൃത്വം നൽകിയ പ്രമുഖകരിൽ ഒരാൾ ശ്രീനാരായണ ഗുരു ആയിരുന്നു. വർത്തമാന കാലത്ത് സനതനധർമ്മത്തിന്റെ വക്താക്കൾ ആർഎസ്എസ് ആണെന്നും അദ്ദേഹം ആരോപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ ട്രഷറർ ടി കെ സുധീഷ്, അഡ്വ.എ ഡി സുദർശനൻ, വി എ കൊച്ചു മൊയ്തീൻ,ടി എൻ തിലകൻ, സോമൻ താമരക്കുളം, ഗീത പ്രസാദ്, സുവർണ്ണ ജയശങ്കർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Sanatana Dhar­ma Doc­trine of Inequal­i­ty: KG Sivanandan

You may also like this video

Exit mobile version