Site iconSite icon Janayugom Online

സന്ദേശ്ഖാലി സംഘര്‍ഷം:സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി. ഗ്രാമവാസികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.

തൃണമൂൽ നേതാവ്‌ ഷാജഹാൻ ഷെയ്‌ഖിന്റെ അനുയായികൾ തോക്കിൻമുനയിൽ സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തുവെന്നും, ഭൂമി ബലമായി തട്ടിയെടുത്തതായും ആരോപണമുണ്ടായിരുന്നു. ഷാജഹാൻ ഷെയ്‌ഖിന്റെ വസതി റെയ്‌ഡ്‌ ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂലുകാർ ആക്രമിച്ച സംഭവം സിബിഐ അന്വേഷിച്ചിരുന്നു.തുടർന്ന് 55 ദിവസം ഒളിവിൽ പോയതിന് ശേഷം ശേഷം ഫെബ്രുവരി 29 നാണ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്‌തത്.

അറസ്റ്റിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ഷെയ്ഖിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പിന്നീട് കോടതി ഉത്തരവനുസരിച്ച് ഷെയ്ഖിനെ സിബിഐക്ക് കൈമാറി. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണവും ഗ്രാമവാസികളുടെ ആരോപണങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്‌ വലിയ ചർച്ചയായിരുന്നു

Eng­lish Summary:
Sandeshkhali con­flict: Cal­cut­ta High Court orders CBI probe

You may also like this video:

Exit mobile version