Site iconSite icon Janayugom Online

കേരള സെനറ്റിലേക്ക് വീണ്ടും സംഘ്പരിവാര്‍ നുഴഞ്ഞുകയറ്റം

കേരള സര്‍വകലാശാല സെനറ്റിലേക്ക് സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹെഡ്മാസ്റ്റർ മണ്ഡലത്തിൽ എസ് സുജിത് (​ഗവ. എച്ച്എസ് തോന്നയ്ക്കൽ), വിദ്യാർത്ഥി മണ്ഡലത്തിൽ ജെ എസ് ദേവിപ്രിയ (ഹ്യുമാനിറ്റീസ്), ആർ കൃഷ്ണപ്രിയ (സയൻസ്), ആർ രാമാനന്ദ് (കായികം), ജി ആർ നന്ദന (കല) എന്നിവരെയാണ് കേരള സർവകലാശാല സെനറ്റിലേക്ക് ​ഗവർണറുടെ പ്രതിനിധികളായി നിയമിച്ചത്. 

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി പാനലിൽ മത്സരിച്ചുവെന്നതാണ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കുള്ള ​യോ​ഗ്യതയായി ​ഗവർണർ പരി​ഗണിച്ചത്. ഹെഡ്മാസ്റ്റർ മണ്ഡലത്തിലെ പ്രതിനിധിയായിരുന്ന ശ്യാംലാൽ മേയിൽ വിരമിച്ചതിനെ തുടർന്നാണ് നാഷണൽ ടീച്ചേഴ്സ് യൂണിയൻ പ്രവർത്തകനായ എസ് സുജിത്തിനെ ​ഗവർണർ കണ്ടെത്തിയത്. 

Eng­lish Summary:Sangh Pari­var infil­tra­tion into Ker­ala Sen­ate again
You may also like this video

Exit mobile version