മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് റാവത്തിന് പ്രസ്താവന. വിഷയത്തില്‍ സുപ്രീം കോടതി നിർണായക നിരീക്ഷണങ്ങൾ നടത്തിയെന്നും അന്നത്തെ ഗവർണർ ബി എസ് കോഷിയാരിയുടെയും നിയമസഭാ സ്പീക്കറുടെയും നടപടിക്രമങ്ങളില്‍ പിഴവ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടെ വിപ്പ് സുനിൽ പ്രഭുവായിരുന്നുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിപ്പ് ഭാരത് ഗോഗവാലെയാണ് ഷിൻഡെ വിഭാഗത്തെ നിയമിച്ചത്. ഇത് സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
16 വിമത സേന എംഎൽഎമാർ മാത്രമല്ല, ശേഷിക്കുന്ന 24 എംഎൽഎമാരും അയോഗ്യരാകും. ഈ സർക്കാരിന്റെ അന്ത്യം അടുത്തിരിക്കുന്നു. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സ്പീക്കർ 90 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷിൻഡെ സർക്കാർ വിധിയെ തെറ്റായി വിശകലനം ചെയ്ത് സുപ്രീം കോടതിയെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 16 എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സ്പീക്കറോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
english summary; Sanjay Rawat that the Maharashtra government will fall soon
you may also like this video;