സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ നിയോഗിക്കണമെന്ന ശുപാര്‍ശ കത്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് അയച്ചു. ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ കാലാവധി നവംബര്‍ പത്തുവരെയാണ്. ജസ്റ്റിസ് ചന്ദ്രചൂഡിനു ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
2025 മെയ് 13 ന് വിരമിക്കുന്ന ഖന്നയ്ക്ക് ആറു മാസത്തിലധികം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവി വഹിക്കാനാകുക. 1983 ലാണ് ഖന്ന അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2005 ല്‍ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഖന്ന ഒരു വര്‍ഷത്തിന് ശേഷമാണ് സ്ഥിരം ഹൈക്കോടതി ജഡ്ജിയായത്. 2019 ജനുവരി 18 നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.