Site iconSite icon Janayugom Online

മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം നടത്തിയ സ​ന്ന്യാ​സി അറസ്റ്റിൽ

മ​ഹാ​ത്മാ​ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സ​ന്ന്യാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു. കാ​ളി​ച​ര​ണ്‍ മ​ഹാ​രാ​ജ് എ​ന്ന​യാ​ളെ മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ജു​രാ​ഹോ​യി​ല്‍ നിന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കാ​ളി​ച​ര​ണ്‍ മ​ഹാ​രാ​ജി​നെ​തി​രെ റാ​യ്പു​രി​ലെ ടി​ക്രാ​പ​ര പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തിരുന്നു.

റാ​യ്പു​രി​ല്‍ ര​ണ്ടു ദി​വ​സ​ത്തെ ധ​ര്‍​മ സ​ന്‍​സ​ദ് ക്യാം​പി​ലാ​ണ് കാ​ളി​ച​ര​ണ്‍ മ​ഹാ​രാ​ജിന്റെ വി​വാ​ദ പ്ര​സം​ഗം ന​ട​ന്ന​ത്. മ​ഹാ​ത്മാഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ച്ച അ​ദ്ദേ​ഹം ഗാ​ന്ധി ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്‌​സെ​യെ പ്ര​കീ​ര്‍​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ മ​ത സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പ്ര​മോ​ദ് ദു​ബെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത്.

eng­lish sum­ma­ry; San­nyasi Arrest that made an abu­sive remark against Mahat­ma Gandhi

you may also like this video;

Exit mobile version