ഗോവിന്ദച്ചാമിയെ പിടികൂടുന്നതിൽ നിർണായകമായത് സനോജിന്റെ മൊഴി. രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്കാണ് സംശയാസ്പദമായ രീതിയിൽ നടന്നുപോകുകയായിരുന്ന ഗോവിന്ദച്ചാമിയെ വിനോജ് തിരിച്ചറിഞ്ഞത്. കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാൾ നടന്ന് പോകുന്നത് കണ്ടത്. തലയിൽ തുണി വച്ച് കയ്യ് അതിലേക്ക് കയറ്റി വച്ച നിലയിലായിരുന്നു ഗോവിന്ദച്ചാമി.
സംശയം തോന്നിയതോടെ ഒരു ഓട്ടോഡ്രൈവറുടെ കൂടി സഹായത്തോടെ അവനെ 15 മീറ്ററോളം പിന്തുടർന്നു. തുടർന്ന് ‘എടാ ഗോവിന്ദച്ചാമീ’ എന്ന് സനോജ് വിളിച്ചു. ഉടൻ റോഡ് ക്രോസ് ചെയ്ത് സമീപത്തെ പോക്കറ്റ് റോഡിലേക്ക് അവൻ ഓടി. പിന്നെ മതിൽ ചാടി കടന്നുകളഞ്ഞു. ഉടൻ കണ്ണൂർ ടൗൺ പൊലീസിന് വിവരം നൽകി. 5 മിനിറ്റിൽ പൊലീസ് എത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും നോക്കി ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു.

