വിവാഹമോചന കേസ് നടക്കുന്നതിനിടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ കൈവെട്ടിമാറ്റിയ യുവാവ് പിടിയില്‍. ഏഴംകുളം സ്വദേശി സന്തോഷ് ആണ് പറയന്‍കോട് ചാവടിമലയില്‍ വിദ്യയെ ആക്രമിച്ച കേസില്‍ പിടിയിലായത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സന്തോഷിനെ അടൂരില്‍ നിന്നാണ് പിടികൂടിയത്. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറി സന്തോഷ് നടത്തിയ ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈയിലെ കൈപ്പത്തിയും മറ്റൊരു കൈയിലെ മുട്ടിന് താഴെയും അറ്റുപോയി.
സന്തോഷിന്റെ ആക്രമണം തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English summary; Santhosh, the accused who chopped off his wife’s hcand, was arrested
You may also like this video;