Site icon Janayugom Online

സന്തോഷ് ട്രോഫി: ബംഗാള്‍ ഫൈനലില്‍

WB

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ പശ്ചിമ ബംഗാള്‍. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ മണിപ്പുരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ബംഗാളിന്റെ ഫൈനല്‍ പ്രവേശനം.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡെടുത്തു. സുജിത് സിങാണ് ഗോള്‍ നേടിയത്. അഞ്ച് മിനിറ്റ് കഴിയും മുമ്പേ ഫര്‍ദീന്‍ ലീ‍ഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയില്‍ തിരിച്ചെത്താന്‍ മണിപ്പുര്‍ ശ്രമിച്ചെങ്കിലും ഒരു ഗോള്‍ കൂടി നേടിയ ബംഗാള്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: San­tosh Tro­phy: Ben­gal in the final

You may like this video also

Exit mobile version