സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യ മത്സരത്തിൽ ബംഗാളിന് ജയം. മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ പഞ്ചാബിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗാൾ മറികടന്നു. രണ്ടാം പകുതിയിൽ 61 മിനിട്ടലായിരുന്നു നിർണ്ണായക ഗോൾ. മുന്നേറ്റനിരയിലെ ശുഭം ഭൗമിക് ആണ് പഞ്ചാബിൻ്റെ വല കുലുക്കിയത്. മത്സരത്തിൽ പൊതുവെ പശ്ചിമ ബംഗാളിനായിരുന്നു മേൽക്കൈ എങ്കിലും ഇരു ഗോൾ മുഖത്തേക്കും ഇടക്കിടെ പന്തെത്തിക്കാൻ മുന്നേറ്റ മധ്യ നിര താരങ്ങൾക്ക് സാധിച്ചു.
കളിയുടെ തുടക്കത്തിൽ പഞ്ചാബ് മെച്ചപ്പെട്ട മുന്നേറ്റങ്ങൾ നടത്തി ബംഗാൾ ഗോൾ മുഖത്ത് തമ്പടി ച്ചെങ്കിലും പിന്നീട് ബംഗാളിന്റെ വരുതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ഒരു ഗോൾ വഴങ്ങിയതിനു ശേഷം സമനിലക്കായി പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. അധിക സമയത്ത് തുടരെ തുടരെ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ ഗോര മുഖത്ത് ഭീതി പടർത്തി യെങ്കിലും ശക്തമായി പ്രതിരോധത്തിലൂടെ ബീഗാൾ ആദ്യ മത്സരം കൈപ്പിടിയിലൊതുക്കി. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് കേരളം രാജസ്ഥാനുമായി കളിക്കും.
English Summary: Santosh Trophy: Bengal won the first match
You may like this video also