സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജം പകരാന്‍ വിളംബര ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സന്തോഷാരവം വിളംബരജാഥ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഫ്ലാഗ് ഓഫ് ചെയ്യും രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ 10.30 ന് കോട്ടക്കലിലെത്തും. കോട്ടക്കലില്‍ നിന്ന് 12.00 മണിക്ക് വളാഞ്ചേരി, 3 മണിക്ക് എടപ്പാള്‍, 4 മണിക്ക് പൊന്നാനി, 4.45 ന് കൂട്ടായി വാടിക്കല്‍, 5.30 ന് തിരൂരില്‍ സമാപിക്കും. വിളംബര ജാഥക്ക് ഊര്‍ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും ജില്ലയില്‍ പര്യടനംനടത്തും.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥാ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എംഎല്‍എ മാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും. വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ ബഹുജങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് അതെ സ്ഥലത്തു വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജ്ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി കോണ്ടെസ്ട്ടും സഘടിപ്പിക്കുന്നുണ്ട്.
English summary;Santosh Trophy final round matches
you may also like this video;