നടിയും കേരള സംഗീത‑നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ നില ഗുരുതരം. അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള ലളിതയുടെ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
‘എന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. അമ്മയുടെ രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം.വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതുംകൂടി വായിക്കാം;നടി കെപിഎസി ലളിത ആശുപത്രിയില്‍
ENGLISH SUMMARY; Saradakutty Bharathikutty Facebook post about the health condition of KPAC Lalitha
YOU MAY ALSO LIKE THIS VIDEO;