21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 20, 2025
January 20, 2025
January 19, 2025
January 15, 2025
January 14, 2025
January 13, 2025
January 13, 2025
January 13, 2025
January 12, 2025

നടി കെപിഎസി ലളിത ആശുപത്രിയില്‍

Janayugom Webdesk
കൊച്ചി
November 8, 2021 7:19 pm

കരള്‍ രോഗത്തെ തുടര്‍ന്ന് നടി കെപിഎസി  ലളിതയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി തൃശൂരിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടെങ്കിലും കരള്‍ മാറ്റിവക്കുകയാണ് പരിഹാരം എന്ന് എഎംഎംഎ സെക്രട്ടറിയും നടനുമായ ഇടവേളബാബു പറഞ്ഞു.

ആരോഗ്യസ്ഥിതി അനുസരിച്ച്‌ മാത്രമെ കരള്‍ മാറ്റിവക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കു. കുറച്ചുകാലമായി ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. പരമ്പരകളിലും മറ്റും അഭിനയം തുടര്‍ന്നു വരുകയായിരുന്നു. അടുത്തിടെ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. തിരിച്ചെത്തിയശേഷം ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry: Actress KPAC in sim­ple hospital

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.