കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീതിപൂർവകമല്ലെന്ന് തുറന്നടിച്ച് ശശി തരൂർ.തെരഞ്ഞെടുപ്പ് കളം സമതുലിതമല്ല. കോൺഗ്രസിന്റെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ചിലർ മാറ്റം ആഗ്രഹിക്കുന്നില്ല.തന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട പലർക്കും മുതിർന്ന നേതാക്കളിൽനിന്ന് സമ്മർദമുണ്ടായി.
പ്രചാരണ പ്രവർത്തനങ്ങളിൽ പല ബുദ്ധിമുട്ടും നേരിടുന്നു.എതിർ സ്ഥാനാർഥിക്ക് അത്തരം പ്രശ്‌നങ്ങളില്ല. അദ്ദേഹം സ്വകാര്യ ജെറ്റിൽ ഒരു ദിവസംതന്നെ രണ്ടും മൂന്നും സ്ഥലങ്ങളിലെത്തുന്നു.ഹൈക്കമാൻഡ് ഈ തെരഞ്ഞെടുപ്പിൽ നിഷ്‌പക്ഷമാണ്. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിക്കേണ്ടി വരും. ഗാന്ധി കുടുംബത്തെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ല.ചില നേതാക്കൾ മാറ്റം ആഗ്രഹിക്കുന്നില്ല.
മാറ്റം സംഭവിക്കുന്നത് അവർക്ക് സന്തോഷമുള്ള കാര്യമല്ല. മാറ്റത്തിനായി നേതാക്കൾ വോട്ട് ചെയ്യില്ല. മത്സരത്തിൽനിന്ന് പിൻവാങ്ങാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.മല്ലികാർജുൻ ഖാർഗെ അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കിൽ പറ്റില്ലെന്ന് പറയുമായിരുന്നു ചാനൽ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
English Summary:
Sasitaroor said that the election of Congress president is not fair
You may also like this video: