Site iconSite icon Janayugom Online

ശാസ്ത്ര സാഹിത്യ പരിഷത്ത് പദയാത്ര കോഴിക്കോട് ജില്ലയിൽ

ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്രയ്ക്ക് കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ പ്രൗഢ ഗംഭീരമായ വരവേൽപ്പു നൽകി. മുത്തുക്കുടകളും ചെണ്ടമേളവുമായി നൽകിയ വരവേല്പിന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും നേതൃത്വം നൽകി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ബ്ലോക്ക് മെമ്പർ രജീന്ദ്രൻ കപ്പള്ളി, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ പി കുമാരൻ, കെ കെ ബാലൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ ടി രാധാകൃഷ്ണൻ, പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ, ശശിധരൻ മണിയൂർ, ജില്ലാ പ്രസിഡണ്ട് പി എം ഗീത, വൈസ് പ്രസിഡണ്ടുമാരായ സി പി ശശീന്ദ്രൻ, ശ്യാമ പൊയ്ക, സെക്രട്ടറി പി എം വിനോദ് കുമാർ, ജോയിന്റ് സെക്രട്ടറി പി ബിജു, കമ്മിറ്റി അംഗങ്ങളായ വി കെ ചന്ദ്രൻ ‚കെ എം ചന്ദ്രൻ, ഇ ടി വത്സലൻ ‚എം പ്രീത, മേഖലാ സെക്രട്ടറിമാരായ കെ.രാജൻ, ടി കെ അജിത് കുമാർ, എം മധു തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.ആദ്യ സ്വീകരണ കേന്ദ്രമായ ഇരിങ്ങണ്ണൂരിൽ വി വി മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷത വഹിച്ചു.

കെ വി ഗിരീഷ് സ്വാഗതം പറഞ്ഞു. ആവോലത്ത് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി കെ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം കൺവീനർ കെ സുധീർ സ്വാഗതം പറഞ്ഞു. ചെയർമാൻ സുമനം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല്ലാച്ചിയിൽ കെ ടി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. അനിൽ കുമാർ പേരടി സ്വാഗതം പറഞ്ഞു. കരിമ്പിൽ ദിവാകരൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ മേഴ്സി അലക്സാണ്ടർ സ്വീകരണത്തിന് നന്ദി പറഞ്ഞു. വൈസ് ക്യാപ്റ്റൻ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി രമേഷ് സംസാരിച്ചു. ജാഥാ സ്വീകരണത്തോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും സംസ്ഥാന കലാ വിഭാഗത്തിന്റെ കലാ പരിപാടികൾ അരങ്ങേറി. പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖകളുടെ കിറ്റ് സ്വീകരിച്ചു കൊണ്ടാണ് വിവിധ സംഘടനാ പ്രതിനിധികൾ ജാഥയെ സ്വീകരിച്ചത്.

Eng­lish Summary:Sastra Sahitya Parishad Paday­a­tra in Kozhikode district

You may also like this video

Exit mobile version