Site iconSite icon Janayugom Online

സനാതനധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെതിരെ ഭീഷിണിയുമായി ബിജെപി നേതാവ്

BJPBJP

ഉദയനിധിസ്റ്റാലിനു നേരെ ഭീഷിണിയുമായി മഹാരാഷട്രയിലെ ബിജെപി നേതാവ് നാരായണ്‍ റാണയുടെ മകനും എംഎല്‍എയുമായ നിതേഷ്റാണെ. ഉദയനിധിക്ക് മഹാരാഷട്രയിലേക്ക് വരാന്‍ ധൈര്യമില്ലെന്നും,വന്നാല്‍ തിരകെ പോകാന്‍ കലുണ്ടാകില്ലെന്ന ഭീഷിണിയുമാണ് മുഴക്കിയിരിക്കുന്നത്.

സനാതനധര്‍മ്മത്തെപറ്റിയുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശമാണ് ഇത്തരം പ്രതികരണം നടത്താന്‍ നിതേഷ് റാണയെ പ്രേരിപ്പിച്ചത്.പ്രദേശവാസിയായ ഒരാളുടെ പരാതിയിന്‍മേല്‍ പൊലീസ് ഉദയനിധിസ്റ്റാലിനെതിരെ മുംബൈയിലെ മിരാറോഡ് പൊലീസ് എഫ്ഐആര്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും , ഞങ്ങള്‍ ‍ഞങ്ങളുടേതായ ശൈലിയില്‍ അദ്ദേഹത്തെ കാണുമെന്നുമാണ് ബിജെപി എംഎല്‍എ പറയുന്നത്.നിയമം അതിന്‍റെ വഴിക്ക് പോകട്ടെ,ഞങ്ങള്‍ കാത്തിരിക്കുകയാണ്.ഇനിയും ഹിന്ദുധര്‍മ്മത്തിനെതിരെ ആരും സംസാരിക്കാന്‍ പാടില്ല. അങ്ങനെയുള്ളവര്‍ മഹാരാഷട്രയില്‍ വന്നാല്‍ അവര്‍ സ്വന്തം കാലില്‍ തിരച്ചുപോകില്ലെന്നു തങ്ങള്‍ ഉറപ്പാക്കുമെന്നും നിതേഷ് റാണ ഭീഷിണിയുടെ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഹിന്ദുധര്‍മ്മത്തിനെതിരായ പ്രസ്താവനകള്‍ നമ്മള്‍ എന്തിനു സഹിക്കണം,ഇസ്ലാമിനെതിരെയോ, മുഹമ്മദ് നബിക്കേതിരെയോ ഇതേ പ്രസ്താവനകള്‍ നടത്തിയിരുന്നെങ്കില്‍ ശരിയാകുമായിരുന്നോ,നൂപൂര്‍ ശര്‍മ്മജിക്ക് എന്തു സംഭവിച്ചു.അവര്‍ക്ക് നേരെ വധിഭീഷിണി ഉണ്ടായി. ഒരുപാടുപേര്‍ പ്രതിഷേധവവുമായി രംഗത്തിറങ്ങി.ഹിന്ദുക്കളെന്ന നിലയിൽ,സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു അപമാനമോ അഭിപ്രായമോ നമ്മൾ എന്തിന് സഹിക്കണം അദ്ദേഹം ചോദിക്കുന്നു.സനാതന ധർമ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി, കൊതുകുകൾ എന്നിവ മൂലമുണ്ടാകുന്ന പനിയോട് ആണ് അദ്ദേഹം ഉപമിച്ചത്. 

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ബിജെപിയുടെ ശീലമാണ്. ഞാൻ പറയുന്നതെന്തും ഞാൻ എപ്പോഴും ഉറച്ചുനിൽക്കും, ഞാൻ അത് വീണ്ടും വീണ്ടും പറയും. ഞാൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല. സനാതൻ എന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചത്, അവർ പിന്തുടരുന്ന ആചാരങ്ങൾ, ഞാൻ തീർച്ചയായും അതിനെതിരെ നിലകൊള്ളുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ട് പോകില്ല ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി 

Eng­lish Summary:
Satanat­d­har­ma ref­er­ence: BJP leader threat­ens Udayanid­hi Stalin

You may also like this video:

Exit mobile version