Site iconSite icon Janayugom Online

സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

chiragchirag

ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് സാത്വിക് സായ്‌രാജ് റങ്കിറഡി-ചിരാഗ് ഷെട്ടി സഖ്യം. ഗെയിംസിന്റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മ്മന്‍ സഖ്യം പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ പുരുഷ ഡബിള്‍സില്‍ ഒളിമ്പിക്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടം സാത്വിക്-ചിരാഗ് സഖ്യം സ്വന്തമാക്കി.
ഇന്തോനേഷ്യയുടെ ഫജാര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെയാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം നേരിടേണ്ടിയിരുന്നത്. ഇന്തോനേഷ്യന്‍ താരങ്ങള്‍ ഫ്രഞ്ച് സഖ്യത്തിനെതിരെ രണ്ടാം മത്സരത്തിലും തോറ്റതോടെ ഇന്ത്യന്‍ സഖ്യത്തിന് ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം സാധ്യമായി. 

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സാത്വിക്- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഗ്രൂപ്പിലെ രണ്ടാം പോരാട്ടം റദ്ദാക്കിയതോടെ മൂന്നാം മത്സരം അതീവ നിര്‍ണായകമായി മാറിയിരുന്നു. ആദ്യ പോരാട്ടത്തില്‍ സാത്വിക് സഖ്യം അനായാസ വിജയം നേടിയിരുന്നു. ഫ്രഞ്ച് സഖ്യമായ ലൂക്കാസ് കോര്‍വി-റൊനാന്‍ ലാബര്‍ സഖ്യത്തെ 21–17, 21–14 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യം തകര്‍ത്തുവിട്ടത്. രണ്ടാം മത്സരത്തിലും ജയിച്ച്‌ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിക്കാനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.
ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. അവസാന അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 3–2ന് ഇന്ത്യക്കാണ് മുന്‍തൂക്കം. മത്സരത്തില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് ടോപ്പര്‍മാരായി ക്വാര്‍ട്ടറിലെത്താം.

Eng­lish Sum­ma­ry: Satwik-Chi­rag alliance in quarter

You may also like this video

Exit mobile version