Site iconSite icon Janayugom Online

സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം:മന്ത്രി സജിചെറിയാന്‍

ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍ നിന്നും വെളിവാകുന്നതെന്നും മന്ത്രി.

മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി ഉള്ളയാളും എംജി സര്‍വകലാശാലയില്‍ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണന്‍. സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും എല്ലാ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ്‌ കേരളത്തിനുള്ളത്. കല ആരുടേയും കുത്തകയല്ല. ആര്‍എല്‍വി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തില്‍ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിന്‍വലിച്ച് ആര്‍എല്‍വി രാമകൃഷ്ണനോടും സാംസ്കാരിക കേരളത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Summary:
Satyab­hama’s action is a dis­grace to cul­tur­al Ker­ala: Min­is­ter Sajicherian

You may also like this video:

YouTube video player
Exit mobile version