Site icon Janayugom Online

യുഎഇ ഉള്‍പ്പെടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

കോവിഡ് മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കര അതിർത്തി പോസ്റ്റുകളും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്. 

യു.എ.ഇയിലും അർജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നമുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
eng­lish summary;Saudi Ara­bia lifts trav­el ban on three for­eign coun­tries, includ­ing UAE
you may also like this video;

Exit mobile version