Site iconSite icon
Janayugom Online

സവർക്കർ രാജ്യശത്രുവല്ല; കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ

സവർക്കർ രാജ്യശത്രുവല്ലെന്നും രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്ത വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ എസ്എഫ്ഐ സ്ഥാപിച്ച പ്രതിഷേധ ബാനറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് സവർക്കർ. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. വീടും വീട്ടുകാരെയും കുടുംബത്തെയും കുറിച്ച് ഓർക്കാറില്ലായിരുന്ന അദ്ദേഹം സമൂഹത്തെ കുറിച്ചാണ് എപ്പോഴും ചിന്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version