Site iconSite icon Janayugom Online

കർണാടക നിയമസഭയ്ക്കുള്ളിൽ വി ഡി സവർക്കറുടെ ഛായാചിത്രം: ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

കർണാടക നിയമസഭയ്ക്കുള്ളിൽ വി ഡി സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. തുടര്‍ന്ന് നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു.

ബെല​ഗാവി നിയമസഭാ മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. മഹാത്മാ ​ഗാന്ധി, ബിആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ, സ്വാമി വിവേകാനനന്ദൻ, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളും അനാഛാദനം ചെയ്തു. കർണാടക നിയമസഭ ശൈത്യകാല സമ്മേളനം ബെല​ഗാവി മന്ദിരത്തിലാണ് ചേരുന്നത്. എന്നാല്‍ സവർക്കറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

Eng­lish Sum­ma­ry: Savarkar Por­trait Inside Kar­nata­ka Assem­bly, Oppo­si­tion Protests Outside
You may also lke this video

Exit mobile version