മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തുടനീളം ജനകീയ കൂട്ടായ്മകള്‍ നടക്കും. കലാപത്തില്‍ ദുരിതമനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ‘സേവ് മണിപ്പൂര്‍’ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലുമായി ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്. മേയ് മാസത്തില്‍ ആരംഭിച്ച കലാപം ജനജീവിതം തകര്‍ത്തിരിക്കുകയാണ്. നിരവധി മനുഷ്യര്‍ കൊലചെയ്യപ്പെടുകയും നിരവധി ഗ്രാമങ്ങള്‍ കലാപബാധിതമാകുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിഭീകരമായ അതിക്രമങ്ങളുടെ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധമറിയിക്കാന്‍ കൂടിയാണ് ജനകീയ കൂട്ടായ്മ. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പരിപാടി. എല്‍ഡിഎഫിലെ വിവിധ കക്ഷികളുടെ നേതാക്കളും സാമൂഹ്യ‑സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.
english summary; ‘Save Manipur’ LDF popular groups today
you may also like this video;