പടിഞ്ഞാറൻ മാനത്ത് റംസാന്‍ ചന്ദ്രപ്പിറവി കണ്ടു. പൊന്നാനിയിലും കാപ്പാട്ടും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു. റമാദാൻ നാളെ തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റിയും അറിയിച്ചിരുന്നു. പുണ്യമാസത്തെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ.
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

