Site iconSite icon Janayugom Online

ഹിജാബ് വിവാദം;അപ്പീലുകളിൽ അടിയന്തിര വാദം കേൾക്കുന്നത് സുപ്രീം കോടതി വിസമ്മതിച്ചു

കർണാടക ഹിജാബ് കേസിലെ അപ്പീലുകളിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമയമാകുമ്പോള്‍ വാദം കേൾക്കാമെന്നും കോടതി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിച്ചതിനാല്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു. എന്നാല്‍ ഹിജാബ് വിഷയവുമായി പരീക്ഷകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അഭിഭാഷകന്റെ വാദത്തെ നിരസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇസ്‌ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വ്യാഴാഴ്ചയാണ് സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്.

eng­lish summary;SC refus­es urgent hear­ing to appeals in Kar­nata­ka Hijab case

you may also like this video;

Exit mobile version