ഒന്നാം ക്ലാസ് പ്രവേശനത്തിന് അധിക ഫീസ് ഏർപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ക്ലാസിലേയ്ക്കുള്ള പ്രവേശനത്തിന് കേരളം പോലുള്ള സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്നത് മോശമാണ്. അതിനെതിരെയുള്ള പരാതി പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മുതൽ ഒൻപതാം ക്ലാസു വരെ മൂല്യനിർണയം കർശനമാക്കും. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് പ്രത്യേക പരിശീലനം നൽകും.
ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം വന്നതോടെ എൽഡിഎഫ് ജയിക്കുമെന്നത് ഉറപ്പായി. സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതിൽ ഒരു സംശയവും ഇല്ലെന്നും മന്ത്രി പറഞ്ഞു. പി വി അൻവർ മണ്ഡലത്തിൽ ഒരു വികസനവും നടത്തിയില്ല. അന്‍വറിനെ കാണാന്‍ യുഡിഎഫ് രഹസ്യമായി ആളെ വിടുകയും പരസ്യമായി പോയത് ശരിയായില്ലെന്ന് പറയുകയും ചെയ്യും. ഇതാണ് യുഡിഎഫിന്റെ രീതിയെന്നും മന്ത്രി പറഞ്ഞു.

