23 January 2026, Friday

Related news

January 22, 2026
January 11, 2026
December 28, 2025
December 21, 2025
December 19, 2025
December 9, 2025
December 1, 2025
November 28, 2025
November 25, 2025
November 20, 2025

സ്കൂൾ പ്രവേശനം: അധിക ഫീസ് ഏർപ്പെടുത്തിയാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
ആലപ്പുഴ
June 1, 2025 10:25 pm

ഒന്നാം ക്ലാസ് പ്രവേശനത്തിന് അധിക ഫീസ് ഏർപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ക്ലാസിലേയ്ക്കുള്ള പ്രവേശനത്തിന് കേരളം പോലുള്ള സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്നത് മോശമാണ്. അതിനെതിരെയുള്ള പരാതി പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മുതൽ ഒൻപതാം ക്ലാസു വരെ മൂല്യനിർണയം കർശനമാക്കും. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. 

ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം വന്നതോടെ എൽഡിഎഫ് ജയിക്കുമെന്നത് ഉറപ്പായി. സ്വരാജ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അതിൽ ഒരു സംശയവും ഇല്ലെന്നും മന്ത്രി പറഞ്ഞു. പി വി അൻവർ മണ്ഡലത്തിൽ ഒരു വികസനവും നടത്തിയില്ല. അന്‍വറിനെ കാണാന്‍ യുഡിഎഫ് രഹസ്യമായി ആളെ വിടുകയും പരസ്യമായി പോയത് ശരിയായില്ലെന്ന് പറയുകയും ചെയ്യും. ഇതാണ് യുഡിഎഫിന്റെ രീതിയെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.