Site iconSite icon Janayugom Online

സ്കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ കത്തിനശിച്ചു

ചെങ്കോട്ടുകോണത്ത് സ്കൂളില്‍ തീപിടിത്തത്തില്‍ മൂന്ന് ബസുകള്‍ കത്തിനശിച്ചു. സ്കോട്ടിഷ് സ്കൂളിലാണ് സംഭവം. രാത്രി രണ്ടേമുക്കാലോടു കൂടിയാണ് അപകടമുണ്ടായത്. ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Exit mobile version