സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10, 11, 12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ. പരീക്ഷകളുടെ നടത്തിപ്പിനായുള്ള തയാറെടുപ്പുകളും ചർച്ചയാകും.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും.
english summary; School opening; The education department will convene a high-level meeting on Monday
you may also like this video;