അമേരിക്കയിലെ വിസ്‌കോൺസിനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. മാഡിസണിലുള്ള സ്കൂളിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. 17 വയസുള്ള വിദ്യാർഥിനിയാണ് വെടിവെച്ചതെന്നാണ് വിവരം. വെടിവച്ചതെന്നു കരുതപ്പെടുന്ന പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു അധ്യാപകനും വിദ്യാർഥിയുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 6 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. 400ഓളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്.