Site iconSite icon Janayugom Online

തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് സ്കൂള്‍ മാനേജ് മെന്റ് ജോലി നല്‍കണമെന്ന് മന്ത്രി ശിവന്‍കുട്ടി

കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ കുടുംബത്തിന് സ്കൂള്‍ മാനേജ്മെന്റ് ജോലി നല്‍കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.വീട് നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. മരണവീട്ടില്‍ കരിങ്കോടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണ് എന്നും മന്ത്രി ശിവന്‍കുട്ടി ചോദിച്ചു. സ്കൂള്‍ സുരക്ഷയ്ക്ക് അടിയന്തര ഒഡിറ്റ് നടത്തുമന്നും 14000 സ്കൂളുകളില്‍ ഓഡിറ്റ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ജുലൈ 25 മുതല്‍ 31 വരെ തീയതികളില്‍ സ്‌കൂളുകളില്‍ പരിശോധന നടത്തും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗമെന്നും വൈദ്യുത ലൈന്‍, ട്രാന്‍സ്‌ഫോര്‍മര്‍ തുടങ്ങി വിഷയങ്ങള്‍ മാനദണ്ഡങ്ങളില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജൂലായ് 25 മുതല്‍ 31 മുതല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്‌കൂളില്‍ എത്തി പരിശോധന നടത്തും. ഇവര്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലന്‍സിനെ ചുമതലപ്പെടുത്തും. കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച വന്നാല്‍ കര്‍ശന നടപടിയുണ്ടാകും.

പരിശോധന റിപ്പോര്‍ട്ടുകള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് 12ന് യോഗംചേരും.അതേസമയം ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ സ്‌കൂളിലെ പൊളിക്കാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നതെന്നും നേരത്തെ തന്നെ പൊളിച്ചു മാറ്റേണ്ടതായിരുന്നു എന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം അവിടെ നിര്‍മിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.സ്‌കൂള്‍ സമയമാറ്റത്തിലും മന്ത്രി പ്രതികരിച്ചു. 

ഹൈസ്‌കൂളിനാണ് സമയമാറ്റം നടപ്പാക്കിയത്. എല്‍പി, യുപി ക്ലാസുകള്‍ക്ക് സമയമാറ്റമില്ല. സ്‌കൂള്‍ മാനേജുമെന്റുകളുമായി 23ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് ആംബുലന്‍സ് തടഞ്ഞത് ആദിവാസി യുവാവിന്റെ മരണത്തിന് കാരണമായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങള്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണ്. വിതുര താലൂക്ക് ആശുപത്രിയിലെ ആദിവാസി യുവാവിന്റെ മരണത്തിന് കാരണം യൂത്ത് കോണ്‍ഗ്രസ് ആണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Exit mobile version