Site iconSite icon Janayugom Online

ഒമ്പതാം ക്ലാസുകാരി ഗർഭിണി; മറയൂർ സ്റ്റേഷനിലെ പൊലീസുകാരനായ നാൽപ്പത്തിമൂന്നുകാരൻ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍. പെൺകുട്ടിയുടെ അകന്ന ബന്ധുവും മാരായമുട്ടം സ്വദേശിയും മറയൂർ സ്റ്റേഷനിലെ സിപിഒയുമായ ദിലീപ് (43 ) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആര്യങ്കോട് പൊലീസ് മറയൂരിലെത്തി ഇയാളെപിടികൂടിയെന്നാണ് വിവരം.

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒമ്പതാം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ് ചുമത്തുകയായിരുന്നു.

Eng­lish Sum­ma­ry: school stu­dent preg­nant police­man arrested
You may also like this video

Exit mobile version