Site icon Janayugom Online

വിദ്യാലയങ്ങള്‍ സജീവമാകുന്നു: രണ്ടാം ദിവസം ഒന്നരലക്ഷത്തിലധികം കുട്ടികൾ ഹാജരായി 

കോവിഡ് മഹാമാരിക്കാലത്തെ ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം വിദ്യാലയങ്ങള്‍ സജീവമായപ്പോള്‍ ഇന്നലെ 1,31,514 കുട്ടികള്‍ ഹാജരായി. പ്രവേശനോത്സവ ദിനത്തിൽ 1,32,428  കുട്ടികളാണ് സ്‌കൂളിലെത്തിയത്.  ജാഗ്രതയോടെ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളിലെത്തിയത്.
ആദ്യ ദിവസം ഒന്ന് മുതല്‍ എഴു വരെ ക്ലാസ്സുകളിലെ 1,03,936 കുട്ടികളാണ് ഹാജരായത്. ഒന്നാം തരത്തില്‍ 14,630, രണ്ടാം തരം 14,571, മൂന്നാം തരം 14,376, നാലാം തരം 15,081, അഞ്ചാം തരം 15,893, ആറാം തരം 14,316, ഏഴാം തരം 15,069, പത്താം തരം 28,492 വീതം കുട്ടികളെത്തി. എട്ട്, ഒമ്പതാം തരക്കാര്‍ക്ക് ക്ലാസ് ആരംഭിച്ചിട്ടില്ല. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 16,463 അധ്യാപകരാണ് ജോലിക്കെത്തിയത്.
ഇന്നലെ ഒന്ന് മുതല്‍ എഴു വരെ ക്ലാസ്സുകളിലെ 1,05,302 കുട്ടികളാണ് ഹാജരായത്. ഒന്നാം തരത്തില്‍ 14,382, രണ്ടാം തരം 14,420, മൂന്നാം തരം 14,293, നാലാം തരം 15,314, അഞ്ചാം തരം 16,090, ആറാം തരം 15,054, ഏഴാം തരം 15,749, പത്താം തരം 26,212 വീതം കുട്ടികളെത്തി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 16,266 അധ്യാപകരാണ് ജോലിക്കെത്തിയത്.
കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും അധ്യാപകര്‍ ഉറപ്പുവരുത്തുന്നുണ്ട്. കൃത്യമായി ഉപയോഗിക്കുന്നതിനായി സോപ്പ്, വെള്ളം, സാനിറ്റൈസര്‍ തുടങ്ങിയവ എല്ലാ ഇടങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ബോര്‍ഡുകളും പോസ്റ്ററുകളും സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച അധ്യാപകരും ജീവനക്കാരും മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ എന്ന നിബന്ധനയും സ്വീകരിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: Schools are active: More than 1.5 lakh chil­dren attend­ed the sec­ond day

 

You may like this video also

Exit mobile version