Site iconSite icon Janayugom Online

സ്കൂളുകള്‍ അക്ഷരം മാത്രമല്ല സഹവര്‍ത്തിത്വം പഠിക്കാന്‍ കൂടിയുള്ള സ്ഥലം ; മന്ത്രി വി ശിവൻകുട്ടി

വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾകൂടിയാണെന്നും അവിടെ എല്ലാ ആഘോഷങ്ങളും വേണമെന്നും മന്ത്രി വി ശിവൻകുട്ടി. പൂജപ്പുര ഗവ യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. ചില സ്കൂളുകൾ ക്രിസ്മസ് ആഘോഷം നടത്തില്ലെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് താൻ തന്നെ നേരിട്ട് വന്ന് ആഘോഷത്തിൽ പങ്കെടുക്കുന്നത്. 

ഓണം, ക്രിസ്മസ്, പെരുന്നാൾ എന്നിങ്ങനെ എല്ലാ ആഘോഷങ്ങളും നമ്മളെല്ലാം ആഘോഷിക്കണമെന്നും മന്ത്രി കുട്ടികളോട്പറഞ്ഞു. കേക്ക് മുറിച്ച് മന്ത്രി മധുരവും പങ്കിട്ടു. സ്കൂളി നുവേണ്ടി പിക്സ് സൊല്യൂഷൻ നൽകിയ അഞ്ച് കംപ്യൂട്ടർ മന്ത്രി ഏറ്റുവാങ്ങി. കുട്ടികൾക്കും അധ്യാപകർക്കുമെല്ലാം ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്.ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, എസ് സിഇആർടി അധ്യക്ഷൻ ഡോ ആർ കെ ജയപ്രകാശ് ‚പിടിഎ പ്രസിഡന്റ് ഫാ ത്തിമ ശിവപ്രസാദ്, ഹെഡ്മാസ്റ്റർ ടി കെ ഷാഫി, അധ്യാപിക സംഗീത ബോസ് എന്നിവർ പങ്കെടുത്തു.

Exit mobile version