ഡല്‍ഹിയില്‍ വായു മലീനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ടത് നീട്ടാന്‍ തീരുമാനം . ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലെെന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ അറിയിച്ചു.
വായു മലിനീകരണ തോത് വര്‍ധിച്ചുതന്നെ തുടരുന്നതിനിടയിലാണ് തീരുമാനം. നവംബര്‍ 13ന് ഒരാഴ്ചത്തേക്കാണ് വായുമലിനീകരണത്തെ തുടര്‍ന്ന് സ്കൂളുകളും കോളേജുകളും അടച്ചിട്ടത്. 350നും 400നും ഇടയിലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് എത്തിയിരിക്കുന്നത്.
തലസ്ഥാന നഗരയിലെ വായു മലിനീകരണത്തില്‍ ഡല്‍ഹിയുടെ സംഭാവന 31 ശതമാനം മാത്രമാണെന്നാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബാക്കി 69 ശതമാനം മലിനീകരണവും ഉണ്ടാകുന്നത് പുറത്ത് നിന്നാണെന്നും ഈ സ്ഥിതിയില്‍ മലിനീകരണ തോത് കുറക്കുന്നത് പ്രയാസകരമാണെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
രാജ്യ തലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണ പ്രശ്നത്തില്‍ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൂടെയെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. മലിനീകരണ തോത് കുറക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് കോടതി ചോദിക്കുകയും ചെയ്തിരുന്നു.
English summary;schools closed in Delhi due to Air pollution
you may also like this video;