തെരുവുനായ ശല്യത്തെ തുടർന്ന് കോഴിക്കോട് കൂത്താളിയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അംഗനവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. അക്രമകാരിയായ തെരുവുനായകളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു.
English Summary: Schools have been given leave due to stray dog issue In Koothali
You may also like this video