Site icon Janayugom Online

രാജ്യത്തെ സ്കൂളുകള്‍ തിരിച്ചുവരവിന്റെ പാതയില്‍; ഉത്തരാഘണ്ഡിലും സ്കൂളുകള്‍ തുറക്കുന്നു, ക്ലാസുകളിലും ഉച്ചഭക്ഷണത്തിലും നിയന്ത്രണങ്ങള്‍

schools reopening

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍. കോവിഡ് വര്‍ധനവിനെ തുടര്‍ന്ന് അടച്ചിട്ട ഉത്തരാഘണ്ഡിലെ സ്കൂളുകള്‍ ഈ മാസം 21 മുതല്‍ തുറക്കുന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്സാസുകള്‍ പുനരാരംഭിക്കുക. അതേസമയം മൂന്ന് മണിക്കൂര്‍ മാത്രമാണ് ക്ലാസുകള്‍ ഉണ്ടായിരിക്കുക. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കൊണ്ടുവരാന്‍ പാടില്ലെന്നും ഉത്തരാഘണ്ഡ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏറെ നാളായി അടച്ചിട്ട സ്കൂളുകളാണ് വിവിധ നിയന്ത്രണങ്ങളോടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍തന്നെ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും ക്ലാസുകള്‍ നടത്തുക. കോവിഡ് വര്‍ധിച്ച സാഹചര്യത്തിലും കേരളത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Uttarak­hand to reopen schools from Sep­tem­ber 21

You may like this video also

Exit mobile version