Site iconSite icon Janayugom Online

ക്രിസ്‌മസ്‌ അവധിയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു

പാഠം ഒന്ന് കേരളം... ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിലേക്കെത്തിയ വിദ്യാർത്ഥിനികൾ പുതുതായി എത്തിയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും കേരളത്തെ അടയാളപ്പെടുത്തിയ ഭാഗം കാണിച്ചുകൊടുക്കുന്നു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച ചിത്രം; വി എൻ കൃഷ്ണപ്രകാശ്

ക്രിസ്മസ് അവധിയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക.
ഒമിക്രോണ്‍ രോഗികളുടെ എണ്ണമുയരുന്നതിനാല്‍ വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ഒമിക്രോണ്‍ വ്യാപനം വര്‍ധിച്ചാല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആ ഘട്ടത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ഇന്നലെ വരെയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷം നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. നിലവില്‍ കോവിഡ് മാനദണ്ഡ പ്രകാരമാണ് ക്ലാസുകള്‍ നടക്കുന്നത്.

Eng­lish Sum­ma­ry: Schools reopened in the state today after the Christ­mas holidays
You may like this video also

Exit mobile version