Site iconSite icon Janayugom Online

ശാസ്ത്രലോകം കണ്ടെത്തിയ പുതു സസ്യത്തിന്റെ വേരിന് അമൃതാഞ്ജന്റെ മണം; മിടുക്കിയായ ഇടുക്കിയാനയെക്കുറിച്ച്

idukkianaidukkiana

കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ ഇടുക്കി ജില്ലയിൽ നിന്ന് പുതുസസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുൻമേധാവിയും ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്പേം ടാക്സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷകനായ തൃശൂർ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹൻ എന്നിവരാണ് പുതുസസ്യത്തെ കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് സസ്യത്തിന് പേര് നൽകിയിരിക്കുന്നത്. അമൃതാഞ്ജൻ ചെടി എന്നറിയപ്പെടുന്ന പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സിൽപ്പെടുന്നതാണ് ഈ സസ്യം.

വേരുകൾക്ക് അമൃതാഞ്ജൻ ബാമിന്റെ മണമുള്ളതിനാലാണ് ഇങ്ങനെയൊരു പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് മലനിരകളിൽ നിന്നുമാണ് സസ്യത്തെ കണ്ടെത്തിയത്. മൈലാഞ്ചിച്ചെടിയുടെ ഇലകളുമായി സാദൃശ്യമുള്ളതാണ് ഇതിന്റെ ഇലകൾ. വെളുത്ത നിറത്തിലുള്ള മൊട്ടുകൾ വിടരുമ്പോൾ ലാവെണ്ടർ നിറത്തിലാകുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും വെളുത്ത നിറത്തിലേക്ക് മാറുന്നതുമാണ് ഇതിന്റെ പ്രത്യേകത. സ്പെയിനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അനൽസ്ഡെൽ ജാർഡിൻ ബൊട്ടാണിക്കോ ഡിമാഡ്രിഡ് എന്ന ജേണലിന്റെ പുതിയ ലക്കത്തിൽ ഈ സസ്യത്തെക്കുറിച്ചുള്ള പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Sci­en­tists found new plant Idukkiana

You may also like this video

Exit mobile version