പാകിസ്ഥാനില്‍ ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) ഉച്ചകോടിയുടെ ഭാഗമായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. നാളെയും, മറ്റേനാളുമായാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും, ചൈനീസ് പ്രധാനമന്ത്രി ലിക്വിയാങ്ങും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുന്നുണ്ട്.
സമീപകാല ഭീകരാക്രമണങ്ങളുടെയും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അനുയായികളുടെ രാഷ്ട്രീയ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സുരക്ഷ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പതിനായിരത്തോളം പാക് സൈനികരെയും കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. പൊലീസും മറ്റ് സുരക്ഷാ സേനകളും സൈന്യത്തിന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.