2 January 2026, Friday

Related news

January 1, 2026
December 31, 2025
December 28, 2025
December 27, 2025
December 26, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025

എസ് സിഒ ഉച്ചകോടി: പാകിസ്ഥാനില്‍ ലോക്ക് ഡൗണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2024 6:31 pm

പാകിസ്ഥാനില്‍ ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) ഉച്ചകോടിയുടെ ഭാഗമായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. നാളെയും, മറ്റേനാളുമായാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും, ചൈനീസ് പ്രധാനമന്ത്രി ലിക്വിയാങ്ങും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുന്നുണ്ട്.

സമീപകാല ഭീകരാക്രമണങ്ങളുടെയും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അനുയായികളുടെ രാഷ്ട്രീയ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സുരക്ഷ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പതിനായിരത്തോളം പാക് സൈനികരെയും കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. പൊലീസും മറ്റ് സുരക്ഷാ സേനകളും സൈന്യത്തിന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.