ദേശീയ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പരിശോധനയും അറസ്റ്റും രാജ്യ വ്യാപകമായി നടന്നതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ ഒളിവില്‍ പോയെന്ന് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവില്‍ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും തീവ്രവാദ കേസില്‍ ദേശീയ ഏജന്‍സികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് നോതാക്കള്‍ ഒളിവില്‍ പോയതെന്നാണ് വിവരം. ഹര്‍ത്താലില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേരള പൊലീസ് അറസ്റ്റ് തുടരുകയാണ്.
അതേസമയം അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴു ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. 30ന് രാവിലെ 11ന് പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ പ്രമുഖനേതാക്കളെ കൊല്ലാന്‍ പദ്ധതിയിട്ടെന്നും ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്.
English summary; Scrutiny by investigative agencies strengthened; Popular Front state leaders absconding
You may also like this video;