14 വയസ് പ്രായമുള്ള പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അയിരൂർ സ്വദേശിയും പെൺകുട്ടിയുടെ രണ്ടാനച്ഛന്‍ 45 കാരനെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ 60 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 2 വർഷം അധിക കഠിന തടവിനും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് , പോക്സോ എന്നീ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷം. രണ്ടാമത് ജില്ലയിലെ പ്രമുഖ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനറെ വിവാഹം കഴിച്ചിരുന്നു. രണ്ടാംവിവാഹത്തിൽ ഇവര്‍ക്ക് ഒരു മകൻ ഉണ്ട്.
പെണ്‍കുട്ടിയുടെ അമ്മ വിദേശത്തേക്ക് ജോലിതേടി പോയതിനാല്‍ ആദ്യവിവാഹത്തിലുളള പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതി 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയക്കുകയായിരുന്നു. പെൺകുട്ടി തുടർ പഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചു വരവേ പഠന വൈകല്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നൽകിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടർന്ന് വിവരം അറിഞ്ഞ മാതാവ് വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ വിചാരണ വേളയിൽ കൗൺസിലർ പ്രതിഭാഗത്തോടൊപ്പം ചേർന്നുവെങ്കിലും മറ്റുതെളിവുകൾ അനുകൂലമായി മാറുകയായിരുന്നു. കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടു വെങ്കിലും പൊലിസ് ഇൻസ്പെക്ടർ മാരായ ന്യൂമാൻ , ജി സുനിൽ എന്നിവർ അന്വേഷണം പൂർത്തികരിച്ച് അന്തിമ റിപ്പോർട്ട് നൽകുകയായിരുന്നു.
English Summary: Se xual harassment, stepfather gets 60 years rigorous imprisonment and Rs 2 lakh fine
You may also like this video