Site iconSite icon Janayugom Online

ശമനമില്ലാതെ കാലവർഷം; സംസ്ഥാനത്ത് നദികളിൽ മുങ്ങി 3 പേർ അപകടത്തിൽപെട്ടു

കാലവർഷം ശമനമില്ലാതെ തുടരുന്നതോടെ സംസ്ഥാനത്ത് 3 പേർ നദികളിൽ മുങ്ങി അപകടത്തിൽപെട്ടു. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയേയും മകളും കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനുമാണ് ഒഴുക്കിൽപെട്ടത്. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ അകപെട്ടത്. രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇരുവരെയും മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്. ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹം ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞു. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര് അടങ്ങുന്ന സംഘം ആലപ്പുഴയിൽ കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാര്‍ത്ഥികൾ രക്ഷപ്പെട്ടിരുന്നു.

Exit mobile version