Site iconSite icon Janayugom Online

മലപ്പുറത്ത് ലീഗിൽ സീറ്റ് തർക്കം: വേങ്ങരയിൽ കൂട്ടത്തല്ല്; സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങരയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയിലെത്തിയത്. വേങ്ങര കച്ചേരിപ്പടി 20-ാം വാര്‍ഡിലെ ലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് തര്‍ക്കം. ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ യോഗം അടിച്ചു പിരിയുകയായിരുന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായ പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ വാര്‍ഡ് മെമ്പറായ സി പി ഖാദര്‍ മതിയെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ തര്‍ക്കമാണ് കൂട്ട അടിയിയില്‍ കലാശിച്ചത്. 

Exit mobile version