Site icon Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ബിജെപിയില്‍ വിഭാഗീയത;മറ്റ് പാര്‍ട്ടികളില്‍ നിന്നു വന്നവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ഒരുവിഭാഗം

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഏഴ് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ ആറിടത്തും ബിജെപിയാണ് ഭരിക്കുന്നത്. എന്നാൽ പലേടത്തും ഇത്തവണ ബിജെപി തെര‍ഞ്ഞെടുപ്പിനേ നേരിടുമ്പോൾ അത്ര ആത്മവിശ്വാസത്തിലല്ല. പ്രധാനമന്ത്രിനരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നു ഗുജറാത്തിൽ പോലും ബിജെപിയുടെ നില വളരെ പരിതാപകരമാണ്.ശക്തമായ ഭരണ വിരുദ്ധവികാരമാണ് നിലനിൽക്കുന്നത്. പലമനന്ത്രിമാരുടേയും പ്രവർത്തനം ശരാശരിയിൽ നിന്നും വളരെ താഴെയാണ്. പല സംസ്ഥാനങ്ങളിലും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം വിലയിരുത്തുന്നതിനായി ഗ്രൗണ്ട് സർവ്വേകൾ നടത്തിയിരുന്നു. പ്രാദേശിക ഏരിയ വികസന ഫണ്ടുകൾ, പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാൻ നടത്തിയ പദ്ധതികൾ തുടങ്ങി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡുകൾ സമർപ്പിക്കാൻ എംഎൽഎമാരോടും പാർട്ടി ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് മുഴുവൻ മണ്ഡലങ്ങളിലും ജനാഭിപ്രായം തേടി സർവ്വേ നടത്തിയിരുന്നു. ഇത് പാർട്ടി വിലയിരുത്തലുമായി താരതമ്യപ്പെടുത്തി.


ഇതുംകൂടി വായിക്കാം ;എംഎല്‍എമാരും എംപിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബിജെപി


അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിൽ അറ്റകൈ പ്രയോഗങ്ങൾ പുറത്തെടുക്കുകയാണ് ദേശീയ നേതൃത്വം. ഗുജറാത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി സർക്കാരിൽ വലിയ അഴിച്ചുപണികൾ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇപ്പോഴിതാ ഭരണം നിലനിർത്താനായി പല മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പരീക്ഷണത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിനിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉത്തരാഖണ്ഡിലായിരുന്നു ആദ്യം മുഖ്യമന്ത്രിയെ ബിജെപി മാറ്റിയത്. പിന്നാലെയായിരുന്നു ഗുജറാത്തിലെ അപ്രതീക്ഷിത നീക്കം. വരും തിരഞ്ഞെടുപ്പിൽ പല സിറ്റിംഗ് എംഎൽഎമാരേയും ഒഴിവാക്കുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 15 മുതൽ 20 ശതമാനം സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി ടിക്കറ്റ് നൽകിയിരുന്നില്ല. അതേസമയം സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിക്കുന്നത് അസാധാരണമല്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു.


ഇതുംകൂടി വായിക്കാം ;പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്: ബംഗാളില്‍ ബിജെപി അധ്യക്ഷനെ നീക്കി


2018 ൽ രാജസ്ഥാനിൽ, നാല് മന്ത്രിമാർ ഉൾപ്പെടെ 43 സിറ്റിങ് എംഎൽഎമാരെ ബിജെപി തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ജാർഖണ്ഡിലും ഒരു ഡസനോളം നേതാക്കളെ ഒഴിവാക്കിയിരുന്നു. സ്ത്രീകൾക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമായിരുന്നു പ്രധാനമായും സീറ്റുകൾ നൽകിയിരുന്നത്, നേതാക്കൾ പറഞ്ഞു. അതിനിടെ മറ്റ് പാർട്ടികളിൽ നിന്ന് വന്ന നേതാക്കൾക്ക് ടിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ബിജെപിയിൽ എതിർപ്പുകൾ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ മറ്റ് പാർട്ടികളിൽ നിന്നും എത്തിയവർ കനത്ത പരാജയമാണ് രുചിച്ചതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലേയും ബംഗാളിലേയും ഉദാഹരണങ്ങളാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 2017 ൽ ഗുജറാത്തിൽ കോൺഗ്രസ് വിട്ട് എത്തിയ 6 പേരേയും മത്സരിപ്പിച്ചു. എന്നാൽ ഇവർ എല്ലാവരും പരാജയപ്പെട്ടു. പശ്ചിമബംഗാളിലും സമാനമായിരുന്നു സാഹചര്യം. അതിനാൽ പാർട്ടി വിട്ട് എത്തിയവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത് സംബന്ധിച്ച് കൂടുതൽ കൂടിയാലോചനകൾ വേണമെന്നതാണ് നേതാക്കൾ പറയുന്നത്.
eng­lish summary;Seat split in Assem­bly elec­tions Sec­tar­i­an­ism in BJP
you may also like this video;

Exit mobile version